നടക്കില്ല, നടക്കില്ലെന്ന് പറഞ്ഞാൽ നടക്കില്ല! കേസ് വാദിക്കാൻ പ്രതിഭാഗം കുറച്ച് വിയർക്കും?
കണക്കുകൂട്ടലുകൾ തെറ്റി, പൾസർ സുനി ഇനിയെന്തു ചെയ്യും?
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കരുതെന്ന പൊലീസിന്റെ വാദം അംഗീകരിച്ച അങ്കമാലി കോടതി പ്രതിഭാഗം ആവശ്യപ്പെട്ട 42 തെളിവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.
പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച 42 ഇനം തെളിവുകളുടെ പകര്‍പ്പുകളാണ് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കാറിനുള്ളിലെ ദൃശ്യങ്ങള്‍ നല്‍കില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും മഹസറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും.
കേസിലെ ഏറ്റവും വലിയ തെളിവാണ് സംഭവസമയത്ത് പൾസർ സുനി പകർത്തിയ വീഡിയോ. ഇത് പരിശോധിച്ച് വാദിക്കാമെന്ന പ്രതിഭാഗം വക്കീലിന്റെ കണക്കു കൂട്ടലാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്. അതേസമയം, നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.