നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം; ആ അജ്ഞാത വില്ലൻ കഥാപാത്രം ആരെന്ന് വെളിപ്പെടുത്തുന്നു
ഒടുവില്‍ ആ അജ്ഞാതയായ മാഡം ആരെന്ന് പൊലീസ് വെളിപ്പെടുത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാത്രമല്ല ഒരു മാഡത്തിനും ബന്ധമുണ്ട് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ത്രില്ലര്‍ സിനിമകളിലെ പുറത്ത് വരാതെ അവസാനം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന വില്ലനെപ്പോലെ ഒരു കഥാപാത്രമായിരുന്നു ആ മാഡം. നടിയെ ആക്രമിച്ചതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ ഇനിയുമുണ്ടെന്ന് തന്നെയാണ് അന്വേഷണസംഘം സംശയിക്കുന്നത്.
കേസില്‍ സിനിമാരംഗത്തേയും രാഷ്ട്രീയ രംഗത്തേയും പലപ്രമുഖരും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ഒരു മാഡം ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. അതിനിടെ ഈ അജ്ഞാതയായ മാഡം ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനോ, അമ്മ ശ്യാമളയോ ആവാം എന്ന പല പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ വഴി വന്നിരുന്നു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ഒരു മാഡം ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. അതിനിടെയാണ് ഈ അജ്ഞാതയായ മാഡം ആരെന്ന് പൊലീസ് വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അന്വേഷണം വഴിതെറ്റിക്കാനാണ് സുനി ഇത്തരമൊരു കെട്ടുകഥ ഉണ്ടായത്. സുഹൃത്തുക്കളില്‍ അടക്കം ഈ മാഡത്തെക്കുറിച്ച് സുനി തെറ്റിദ്ധാരണ ഉണ്ടാക്കിയതാവാം എന്നാണ് പൊലീസ് പറയുന്നത്.