Webdunia - Bharat's app for daily news and videos

Install App

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു; കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്ക്

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി; കാവ്യ മാധവന്‍ കുടുങ്ങും?

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (08:32 IST)
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ്. നടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് മുഖ്യപ്രതിയായ പള്‍സര്‍ സുനി ആക്രമിക്കുന്നതിന്റെ  ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായുള്ള പരിശോധനയിലാണ് പൊലീസ്.

ലഭിച്ച ദൃശ്യങ്ങള്‍ ഇരുട്ടിലായതിനാല്‍ വ്യക്തതയില്ലെന്നും നടിയുടെ കരയുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാമെന്നുമാണ് പൊലീസിനോട് അടുത്ത വ്രത്തങ്ങള്‍ പറയുന്നത്. സുനി തന്നെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി നടി തന്നെ വ്യക്തമാക്കിയിരുന്നതാണ്.

എന്നാല്‍, മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്നും മെമ്മറി കാര്‍ഡ് നശിപ്പിച്ചെന്നും സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് സുനി തന്നെ മൊഴി മാറ്റി പറയുകയും ചെയ്തു. മെമ്മറി കാര്‍ഡ് നടി കാവ്യാമാധവന്റെ കാക്കനാടുള്ള ഷോപ്പില്‍ ഏല്‍പ്പിച്ചെന്നായിരുന്നു രണ്ടാമത്തെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവായുധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചാല്‍ ഇറാനില്‍ ബോംബിടും, അപമാനകരമായ മരണത്തില്‍ നിന്ന് ഖമേനിയെ രക്ഷിച്ചതിന് നന്ദി പറയണ്ട: ഡൊണാള്‍ഡ് ട്രംപ്

തലയുയര്‍ത്തി കോട്ടയം; അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ല

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

അടുത്ത ലേഖനം
Show comments