നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക പരിശോധനകളുടെ ഫലം പുറത്ത്; സുനിക്ക് ഇനി രക്ഷയില്ല
ഇനി രക്ഷയില്ല...നടിയുടെ വസ്ത്രത്തിലെ സ്രവങ്ങള്‍ സുനിയുടെതാണെന്ന് ഉറപ്പ്
കൊച്ചിയി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ കേസിലെ പല നിര്‍ണായക പരിശോധനകളുടെയും ഫലം ഇപ്പോഴാണ് പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം പള്‍സര്‍ സുനിയാണ് മുഖ്യ പ്രതിയെന്ന് എല്ലാര്ക്കും അറിയാം. നടി തന്നെ അത് പറഞ്ഞിട്ടുണ്ട്. പ്രതി അത് സമ്മതിച്ചിട്ടുണ്ട്.
നടിയുടെ വസ്ത്രത്തില്‍ പള്‍സര്‍ സുനിയുടെ സ്രവങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പള്‍സര്‍ സുനിയുടെതാണെന്ന് ഉറപ്പു വരുത്താന്‍ വസ്ത്രങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. നടിയുടെ വസ്ത്രത്തില്‍ കണ്ടെത്തിയ സ്രവങ്ങള്‍ സുനിയുടേത് തന്നെയാണെന്നാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തെ ഫോറന്‍സിക് പരിശോധനാകേന്ദ്രത്തിലായിരുന്നു ഇത് പരിശോധിച്ചത്.