Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാടിന്റെ പച്ചപ്പിനെ അതുപോലെ വരച്ച് കാണിച്ച എഴുത്തുകാരനായിരുന്നു കുഞ്ഞിക്ക: കെ പി രാമനുണ്ണി

കപടസദാചാരത്തെ തുറന്നു കാണിച്ച എഴുത്തുകാരനായിരുന്നു കുഞ്ഞിക്ക: കെ പി രാമനുണ്ണി

രാമനുണ്ണി
, വെള്ളി, 27 ഒക്‌ടോബര്‍ 2017 (09:48 IST)
എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സാഹിത്യ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അനുശോചനമറിയിച്ചു. കപടസദാചാരത്തെ തുറന്നു കാണിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രതികരിച്ചു.
 
'അദ്ദേഹത്തിന്റെ സാമിപ്യം നമുക്ക് സന്തോഷം ഉണ്ടാക്കും. ആധുനികതയുടെ കാലത്തുള്ള എല്ലാ രീതികളെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. നാടിന്റെ പച്ചപ്പിനെ അതുപോലെ വരച്ച് കാണിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.' - രാമനുണ്ണി പറഞ്ഞു.
 
സ്വന്തം സഹോദരന്‍ വിട പറയുന്നത് പോലെയാണ് പുനത്തിലിന്റെ വേര്‍പാടിനെ കാണുന്നതെന്ന് എഴുത്തുകാരൻ വൈശാഖന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കഥകളിലൂടെ ശക്തമായ രീതിയിൽ വായനക്കാരിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്നും വൈശാഖൻ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സ്നേഹത്തിന്റെ രാജകുമാരന്‍ പുനത്തിലിനു വിട’: ബെന്യാമിന്‍