നടുറോഡില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് തീകൊളുത്തി
നാടുറോഡില്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് തീകൊളുത്തി; കാരണം അറിഞ്ഞാല്‍ ഞെട്ടും !
പിണങ്ങിക്കഴിഞ്ഞ ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും ആസിഡും പെട്രോളുമൊഴിച്ചു നടുറോഡില്‍വെച്ച് ഭര്‍ത്താവ് തീകൊളുത്തി. ചൊവ്വാഴ്ച ഒരുമണിയോടെ മന്ദിരംപടി-പന്തളംമുക്ക് റോഡില്‍ ചുട്ടിപ്പാറപടിയിലാണ് സംഭവം. പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവ് ആദ്യവും ഭാര്യ പിന്നീടും ആശുപത്രിയില്‍വെച്ച് മരിച്ചു. റാന്നി തെക്കേപ്പുറം ഉഴത്തില്‍ വടക്കേതില്‍ മോഹനന്‍(49), ഭാര്യ ഓമന(47) എന്നിവരാണ് മരിച്ചത്.
മോഹനനും ഓമനയും പതിവായി വഴക്കിടാറുണ്ടായിരുന്നു. മേയ് 20 മുതല്‍ ഓമന പിണങ്ങി മകളുടെ വീട്ടിലും ജോലിചെയ്യുന്ന വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്. ജോലി ചെയ്ത് മടങ്ങി വരുന്ന ഓമനയെ തടഞ്ഞു നിര്‍ത്തി വീട്ടിലേക്കു മടങ്ങി വരണമെന്നാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് മോഹനന്‍ കൈയില്‍ കരുതിയിരുന്ന പെട്രോളും ആസിഡും ഇരുവരുടേയും ശരീരത്തിലൊഴിച്ച് ഭാര്യയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. തീ ആളിക്കത്തിയതോടെ ഇരുവരും രണ്ടിടത്തേക്ക് ഓടി. സമീപത്തെ വീട്ടുകാരാണ് വെള്ളമൊഴിച്ചു തീയണച്ചത്. ഇതിനുള്ളില്‍ മോഹനന്‍ ഓടയില്‍ വീണിരുന്നു.