നാട്ടിലെന്ത് നടന്നാലും സ്വന്തം പ്രമോഷനിലും നേട്ടത്തിലും മാത്രം ശ്രദ്ധനല്‍കുന്നവര്‍ക്കെതിരെ സയനോര
സിനിമാ പ്രവര്‍ത്തകരെ പരിഹസിച്ച് സയനോര രംഗത്ത്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി ഗായിക സയനോര. സഹപ്രവര്‍ത്തകയ്ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നിട്ടും കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിട്ടും പ്രതികരിക്കാതെ സ്വന്തം കാര്യം നോക്കുന്ന സിനിമാ പ്രവര്‍ത്തകരെ സയനോര തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിഹസിക്കുന്നു. ഇത്രയും വലിയ സംഭവങ്ങള്‍ നടന്നിട്ടും അത് ഗൌനിക്കതെ സ്വന്തം പ്രമോഷനിലും നേട്ടത്തിലും മാത്രം ശ്രദ്ധനല്‍കുന്നവര്‍ക്കെതിരെയാണ് സയനോരയുടെ ഈ പോസ്റ്റ്.