നാദിര്‍ഷായ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല, കാവ്യയ്ക്കെതിരെ അന്വേഷണം നടക്കുന്നു; പൊലീസ് ബുദ്ധിപൂര്‍വ്വം കളിക്കുന്നു

നാദിര്‍ഷായ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല?

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (09:36 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപും താനും പ്രതികളാണെന്നും തന്റെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസില്‍ നാദിര്‍ഷായ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല.
 
നാദിര്‍ഷായെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നാദിര്‍ഷായ്ക്കെതിരേയും കാവ്യയ്ക്കെതിരേയും ഉയരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിക്കും. നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കുക. 
 
കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും നാദിര്‍ഷായുടെ മുന്‍‌കൂര്‍ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.  
 
കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമമെന്നും അറസ്റ്റിനു സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിപിന്റെ കേസ് കൈകാര്യം ചെയ്യുന്ന രാമന്‍പിള്ള അസോസിയേറ്റ്‌സ് തന്നെയാണ് കാവ്യയ്ക്കായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments