നാല് മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് നാദിര്‍ഷാ, വേണ്ടെന്ന് പൊലീസ്!

ഞാന്‍ റെഡിയെന്ന് നാദിര്‍ഷാ! വേണ്ടെന്ന് പൊലീസ്!

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (16:10 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇന്ന് വൈകും‌ന്നേരം നാലു മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് സംവിധായകന്‍ നാദിര്‍ഷാ. തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും നാദിര്‍ഷാ വ്യക്തമാക്കി. രാവിലെ നാദിര്‍ഷാ ആലുവ പൊലീസ് ക്ലബില്‍ എത്തിയെങ്കിലും ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല. 
 
അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും, തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നുമാണ് നാദിര്‍ഷാ വ്യക്തമാക്കിയത്. എന്നാല്‍, ഇന്ന് ചോദ്യം ചെല്ലുന്നില്ലെന്നാണ് പൊലീസിന്റെ നിലപാട്. നാദിർഷയുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 
 
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിച്ചുവരുത്തിയ നാദിര്‍ഷായ്ക്ക് ദേഹാസ്വാസ്ത്യം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യല്‍ മാറ്റിവെയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായുള്ള ആദ്യനടപടികല്‍ ആരംഭിക്കുന്നതിനിടയിലാണ് നാദിര്‍ഷായ്ക്ക് രക്തസമ്മര്‍ദ്ദമുണ്ടാകുന്നത്. ഇതോടെ പൊലീസ് ഡോക്ടര്‍മാരെ വിളിച്ച് നാദിര്‍ഷയെ പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാദിര്‍ഷയുടെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാകുന്നത്. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 
 
ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടു അന്വേഷണസംഘം നാദിര്‍ഷായ്ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നാദിര്‍ഷാ നല്‍കി. ഇതിനു പിറകെ നെഞ്ചുവേദനയെ തുടര്‍ന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 10ാം തിയ്യതിയാണ് നാദിര്‍ഷാ ആശുപത്രി വിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments