Webdunia - Bharat's app for daily news and videos

Install App

നൈറ്റ് ഡ്യൂട്ടിക്കിടെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 52കാരനായ സെക്യൂരിറ്റി അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞപ്പോള്‍ പരിശോധനക്കെത്തിയ നഴ്സ് താന്‍ ആറു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു...

Webdunia
ശനി, 29 ജൂലൈ 2017 (09:17 IST)
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇതേ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ തമിഴ്നാട് ചെങ്കോട്ട പാമ്പോളി സ്വദേശി സാമി എന്ന സാമുവലിനെ(52)യാണ് കാഞ്ഞിരപ്പള്ളി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. 2016 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
 
യുവതിയുടെ പരാതിയെ തുടര്‍ന്ന് നാല് മാസം മുന്‍പ് ഒളിവില്‍ പോയ സാമുവലിനെ കഴിഞ്ഞ ദിവസാണ് പൊലീസ് പിടികൂടിയത്. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. തുടർന്ന് 2017 ഫെബ്രുവരിയിലാണ് നഴ്സ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്.
 
സംഭവം നടന്ന ദിവസം പീഡനത്തിനിരയായ നഴ്സും മറ്റൊരു നഴ്സും മാത്രമായിരുന്നു ഡ്യൂട്ടിക്കുണ്ടായിരുന്നത്. രാത്രിയിലെത്തിയ രോഗിയെ കിടത്താന്‍ മുറിയിലെത്തിയപ്പോഴാണ് ലൈറ്റ് കത്തുന്നില്ലെന്ന് നഴ്സ് കാണുന്നത്. തുടര്‍ന്ന് ഇത് നന്നാക്കാനാണ് നഴ്സ് സെക്യൂരിറ്റിയെ വിളിച്ചത്.
 
എന്നാല്‍, മുറിയിൽ എത്തിയ സാമുവൽ അകത്ത് നിന്നും പൂട്ടിയിട്ട ശേഷം യുവതിയായ നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ യുവതി നാണക്കേട് ഭയന്ന് സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. രണ്ട് മാസം കഴിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹവും കഴിഞ്ഞു.
 
വിവാഹം കഴിഞ്ഞ് നാലുമാസത്തിന് ശേഷം യുവതി ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ആറു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments