Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്: ഗൂഢാലോചനയുടെ ചുരുളഴിയുന്നു - സുനിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണസംഘം !

ഗൂഢാലോചനയുടെ ചുരുളഴിക്കാൻ സുനിയെ ചോദ്യം ചെയ്യൽ തുടരുന്നു

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്: ഗൂഢാലോചനയുടെ ചുരുളഴിയുന്നു - സുനിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണസംഘം !
കൊച്ചി , വെള്ളി, 7 ജൂലൈ 2017 (07:48 IST)
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ചു​രു​ള​ഴി​ക്കാ​ന്‍ മു​ഖ്യ​പ്ര​തിയായ ​പ​ള്‍സ​ര്‍ സു​നിയെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും. പള്‍സറിനേയും കൂ​ട്ടു​പ്ര​തിയായ മേ​സ്തി​രി സു​നിലിനേയും ര​ണ്ടാം ദി​വ​സ​വും തൃ​ക്കാ​ക്ക​ര സ്​​റ്റേ​ഷ​നി​ലാ​ണ് പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.  തൃ​ക്കാ​ക്ക​ര അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ പി.​പി. ഷം​സി​​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍  ഇ​ൻ​ഫോ​പാ​ര്‍ക്ക് സി ഐ പി കെ രാ​ധാ​മ​ണി​യാ​ണ് ഇരുവരേയും ചോ​ദ്യം ചെയ്യുന്നത്.  
 
ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ ആ​ദ്യ മൊ​ഴി​യെ​ടു​ത്ത​തും ഇ​ൻ​ഫോ​പാ​ര്‍ക്ക് സി ഐ​യാ​യി​രു​ന്നു.
ജി​ല്ലാ ജ​യി​ലി​ലേ​ക്ക്​ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​ച്ചു ക​ട​ത്തി പു​റ​ത്തു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ച കേ​സി​ലാ​യിരുന്നു ക​ഴി​ഞ്ഞ ദി​വ​സം പ​ള്‍സ​ര്‍ സു​നി​യെ​യും കേ​സി​ലെ മൂ​ന്നാം പ്ര​തിയായ മേ​സ്തി​രി സു​നി​ലിനേയും ഇ​ന്‍ഫൊ​പാ​ര്‍ക്ക് പൊ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെടുന്നതിനായി നാ​ദി​ർ​ഷ​യെ​യും ദി​ലീ​പി​​ന്റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യെ​യും നാ​ല്​ ത​വ​ണ ജ​യി​ലി​ൽ​നി​ന്ന്​ ​വി​ളി​ച്ച​താ​യും  പള്‍സര്‍ സു​നി സ​മ്മ​തി​ക്കുകയും ചെയ്തു. 
 
കാ​ക്ക​നാ​ട്ടെ ജ​യി​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. അ​തേ​സ​മ​യം, സു​നി​യെ പൊ​ലീ​സ്​ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ക​സ്​​റ്റ​ഡി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കാ​ക്ക​നാ​ട് മ​ജി​സ്‌​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍ പ്ര​തി​ഭാ​ഗം അ​പേ​ക്ഷ ന​ൽ​കി.  കേ​സി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ചയാണ് കോടതി പ​രി​ഗ​ണി​ക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയായി; ജി 20 ഉച്ചക്കോടിക്കായി മോദി ജർമനിയിലേക്ക്