Select Your Language

Notifications

webdunia
webdunia
webdunia
webdunia

പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയല്ല; ചെന്നിത്തലയ്ക്കെതിരെ ആരോഗ്യമന്ത്രി

ജനങ്ങള ഭീതിയിലാക്കുന്ന പ്രസ്​താവനകൾ ശരിയെല്ലെന്ന്​ ആരോഗ്യമന്ത്രി

പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയല്ല; ചെന്നിത്തലയ്ക്കെതിരെ ആരോഗ്യമന്ത്രി
കൊച്ചി , ഞായര്‍, 18 ജൂണ്‍ 2017 (11:23 IST)
പകർച്ചപ്പനിയുമായി ബന്ധപ്പെട്ട് ജനങ്ങളെ ഭീതിയിലാക്കുന്ന തരത്തിലുള്ള പ്രസ്​താവനകൾ ശരിയല്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്നും രമേശ്​ ചെന്നിത്തലയുടെ പ്രസ്​താവനയോട്​ പ്രതികരിക്കവെ അവര്‍ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തനങ്ങളിൽ  എല്ലാവരും ഒരുമിച്ച്​ നിൽക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 വളണ്ടിയർമാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.
 
സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകർച്ചപ്പനി നിയന്ത്രിക്കുന്നതിൽ ആരോഗ്യമന്ത്രി പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.  ഇത്തരമൊരു സാഹചര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്തിരുന്നു. പകർച്ചപനിയുടെ പശ്​ചാത്തലത്തിൽ സംസ്ഥാനത്ത്​ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്​ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഈ പ്രസ്​താവനക​ൾക്കെതിരെയാണ്​ ശൈലജ ​ രംഗ​ത്തെത്തിയിരിക്കുന്നത്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍പ്രൈസിനായി കണ്ണടച്ചു നില്‍ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു; അക്ഷരം പ്രതി അനുസരിച്ച പ്രിയതമയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു