Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണമുണ്ടാക്കാനുള്ള സ്ഥാപനമല്ല, ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ് കെഎസ്ആര്‍ടി: തോമസ് ചാണ്ടി

പണമുണ്ടാക്കുന്നതിന് പകരം ജനങ്ങള്‍ക്ക് യാത്ര സൗകര്യം ഒരുക്കേണ്ട പൊതു സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്ന് തോമസ് ചാണ്ടി

പണമുണ്ടാക്കാനുള്ള സ്ഥാപനമല്ല, ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ്  കെഎസ്ആര്‍ടി: തോമസ് ചാണ്ടി
തിരുവനന്തപുരം , വെള്ളി, 2 ജൂണ്‍ 2017 (08:08 IST)
പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ് അത്. ഉദ്യോഗസ്ഥ തലത്തില്‍ കേരളം പോലെ അഴിമതി നിലനില്‍ക്കുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്ത് ഇല്ലെന്നും മന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി.
 
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് തന്റെ നിലപാട്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് തന്റെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തനിക്ക് എന്ത് കിട്ടും എന്നത് മാത്രമാണ് ഉദ്യോഗസ്ഥരുടെ ചിന്തയെന്നും മന്ത്രി ആരോപിച്ചു.
 
അതേസമയം പതിനായിരം രൂപക്ക് താഴെമാത്രം വരുമാനമുള്ള റൂട്ടുകള്‍ നിര്‍ത്തലാക്കാനുള്ള മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ തീരുമാനം റദ്ദാക്കിയതായും തോമസ് ചാണ്ടി അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ബോംബ് സ്‌ഫോടനം: രണ്ടു മരണം, കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളെന്ന് പൊലീസ്