Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനഞ്ചുകാരിയുടെ ഫോണ്‍ വിളിയില്‍ സംശയം; തക്കീത് നല്‍കിയ അമ്മയ്ക്ക് മകള്‍ നല്‍കിയ മറുപടി ഇങ്ങനെ !

മൊബൈല്‍ ഉപയോഗത്തിനെതിരെ അമ്മയുടെ ശകാരം; പെണ്‍കുട്ടി ആ കടുംകൈ ചെയ്തു!!

പതിനഞ്ചുകാരിയുടെ ഫോണ്‍ വിളിയില്‍ സംശയം; തക്കീത് നല്‍കിയ അമ്മയ്ക്ക് മകള്‍ നല്‍കിയ മറുപടി ഇങ്ങനെ !
കൊച്ചി , വെള്ളി, 26 മെയ് 2017 (15:29 IST)
കൊച്ചിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി തൂങ്ങി മരിച്ചു. മൊബൈല്‍ ഉപയോഗത്തിനെതിരെ അമ്മ ശകാരിച്ചതാണ് മരണത്തിന് കാരണമായത്. പത്താം ക്ലാസില്‍ 70 ശതമാനം മാര്‍ക്കോടെ പാസായ സഫ്‌നയെന്ന 15 കാരിയാണ് മരിച്ചത്. ഏലൂരിലെ കോറ്റുങ്ങല്‍ വീട്ടില്‍ സുധീറിന്റെയും സാജിതയുടെയും മകളാണ് സഫ്‌ന.
 
സഫ്‌ന ഏറെ നേരം ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ട അമ്മ സാജിത മകളെ ശകാരിച്ചു. അമ്മയുടെ ശകാരത്തെ തുടര്‍ന്ന് സഫ്‌ന ബെഡ്‌റൂമില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. തുന്നല്‍ക്കാരിയായ സാജിത തന്റെ ജോലി ചെയ്യുന്നതിനിടെയാണ് റൂമിനുള്ളില്‍ കസേര വീഴുന്ന ശബ്ദം കേട്ടത്. 
 
ഓടിയെത്തിയ സാജിത മുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് സാജിത വീട്ടിന് പുറത്തിറങ്ങി സമീപവാസികളെ വിവരം അറിയിച്ചു. എന്നാല്‍ അയല്‍ക്കാര്‍ എത്തി വാതില്‍ തകര്‍ത്തപ്പോള്‍ സഫ്‌നയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കന്നുകാലി കശാപ്പ് മോദിസർക്കാർ നിരോധിച്ചു; വില്‍പ്പന കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം - അന്തർ സംസ്ഥാന വിപണനം പാടില്ല