പതിനേഴുകാരനുമൊത്ത് വീട്ടിൽ കതകടച്ചിരുന്നത് 12 മണിക്കൂർ; കാമുകിയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്തു
കാമുകനുമൊത്ത് കതകടച്ചിരുന്ന യുവതിയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്തു; പ്രായപൂർത്തിയാകാത്ത മകനെ വശീകരിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് അറസ്റ്റ്
ഞായറാഴ്ച പാലായിൽ നടന്ന സംഭവം അറിഞ്ഞ് അന്തംവിട്ടിരിയ്ക്കുകയാണ് നാട്ടുകാർ. പതിനേഴുകാരനായ കാമുകന്റെ വീട്ടിൽ നിന്നും പോകാൻ തയ്യാറാകാതെ ഒരു രാത്രി മുഴുവൻ മുറിയിൽ താമസിച്ച ഇരുപത്തിയൊന്നുകാരിയായ കാമുകി അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത മകനെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് കാമുകി അറസ്റ്റിലായത്.
എറണാകുളം കണ്ണേങ്കട്ട് സ്വദേശിനി മിറ്റില്‍ഡയാണ് പ്രതി. രാമപുരം സ്വദേശിയാണ് കാമുകന്‍. ശനിയാഴ്ച രാത്രിയോടെയാണ് കാമുകി വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിയത്. ആദ്യം വീട്ടുകാർ പുറത്തുവരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയ്യാറായില്ല.
തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടെങ്കിലും ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് എല്ലാവരും പിന്തിരിയുകയായിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ 8 മണിയോടെ രാമപുരം എസ് ഐ കെ കെ ലാലുവിന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വാതില്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിച്ചു.
പതിനേഴുകാരനെ ജുവനൈല്‍ കോടതിയിലും യുവതിയെ കോടതിയിലും ഹാജരാക്കി. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പ്രണയത്തിലായത്. എറണാകുളത്ത് ബ്യൂട്ടീഷനായി ജോലിചെയ്യുകയാണ് യുവതി.