Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സൂക്ഷിക്കുന്ന എ നിലവറയുടെ താപനില സുരക്ഷാ സംവിധാനം നിലച്ചു; ആശങ്കയില്‍ ഉദ്യോഗസ്ഥര്‍

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറയുടെ താപനില സുരക്ഷാ സംവിധാനം നിലച്ചു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സൂക്ഷിക്കുന്ന എ നിലവറയുടെ താപനില സുരക്ഷാ സംവിധാനം നിലച്ചു; ആശങ്കയില്‍ ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം , വെള്ളി, 11 ഓഗസ്റ്റ് 2017 (12:06 IST)
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറയില്‍ താപനില നിയന്ത്രിക്കുന്ന ഡി ഹ്യുമിഡിഫൈയറിന്റെ പ്രവര്‍ത്തനം പൂര്‍ണായി നിലച്ചെന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. ഒരു മാസം മുമ്പ് ഈ യന്ത്രത്തിന് കേടുപടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റെ ചുമതലയുള്ള വിഎസ്‌സിസിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പരിശോധന നടത്തി എല്ലാ പിഴവുകളും പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
 
സ്വര്‍ണവും രത്‌നവുമുള്‍പ്പെടെയുള്ള വലിയ നിധിശേഖരമാണ് എ നിലവറയിലുള്ളത്. എന്നാല്‍ ഡി ഹ്യുമിഡിഫൈയറിന് കേടുപാടുകള്‍ സംഭവിച്ചതോടെ നിലവറയ്ക്കുള്ളിലെ താപനില ഉയരുന്നത് നിധിശേഖരത്തിന് ഭീഷണയായേക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒരിക്കല്‍ തുറന്നുകഴിഞ്ഞാല്‍ തന്നെ എ നിലവറയിലെ താപ നിലയും മര്‍ദ്ദവുമെല്ലാം മറ്റ് നിലവറകളില്‍ നിന്നു വ്യത്യസ്തമാണെന്നതും ഉദ്യോഗസ്ഥരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.  
 
ഭിത്തികളില്‍ രൂപപ്പെടുന്ന ഈര്‍പ്പം വീഴുന്നതുമൂലം പല അമൂല്യ വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ മുമ്പ്  പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു എ നിലവറയില്‍ ലോഹകവചം ഒരുക്കി ഡി ഹ്യുമിഡിഫൈയര്‍ സ്ഥാപിച്ചത്. ഇത് നിലച്ചതോടെ താപനില സ്ഥിരമായി നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് അമൂല്യ വസ്തുക്കളുടെ നാശത്തിനു കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മന്ത്രിയുടെ ഭര്‍ത്താവ് ദളിത് യുവതിയെ മര്‍ദിച്ചിട്ടില്ല, ആ വാര്‍ത്ത മട്ടന്നൂരിലെ എല്‍ഡിഎഫിന്റെ വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്’‍: മുഖ്യമന്ത്രി