Webdunia - Bharat's app for daily news and videos

Install App

പലതും മറനീക്കി പുറത്തേക്ക് വരുന്നു! കുടുങ്ങുന്നത് ദിലീപ് ആയിരിക്കില്ല, ആ നടനായിരിക്കും?

അതേ, അതു തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്! - ദിലീപിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സിനിമാ മേഖലയില്‍ നിന്നും വീണ്ടും വെളിപ്പെടുത്തല്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:17 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ മേഖലയില്‍ നിന്നും ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് നിര്‍മാതാവ് ജി സുരേഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ദിലീപ് തന്നെ പലവട്ടം പറഞ്ഞതാണ്. തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ സിനിമയ്ക്കുള്ളില്‍ തന്നെ നടക്കുന്നുണ്ടെന്നും അതാരാണെന്ന് തനിക്ക് അറിയാമെന്നും താരം പലതവണ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
നടന്‍ സിദ്ദിഖ്, സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ പരസ്യമായി ഇക്കാര്യം വിളിച്ചു പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ദിലീപിനെതിരെ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുന്ന രീതിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ സുരേഷ് കുമാര്‍ ദിലീപിന് പൂര്‍ണ പിന്തുമണയും നല്‍കിയിരിക്കുകയാണ്. 
 
ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയിലെ പ്രമുഖ നടന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേസ് തെളിഞ്ഞാല്‍ അകത്താകുക ഈ നടനായിരിക്കുമെന്നും അടക്കം‌പറച്ചില്‍ ഉണ്ട്. ’ദിലീപ് കുറ്റാരോപിതനാണ് കേസിന്റെ അന്വേഷണം നടക്കട്ടേ, അത് എവിടെ വരെയെത്തുമെന്നും ഞങ്ങള്‍ക്കറിയാം. ദിലീപിന്റെ തലയില്‍ എല്ലാം അടിച്ചേല്‍പ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ‘- സുരേഷ്കുമാര്‍ വ്യക്തമാക്കി.
 
ഇത് ആരുടെയോ വ്യക്തിപരമായ പകപോക്കലാണ്. ദിലീപ് സിനിമാമേഖലയില്‍ ഉണ്ടാവരുതെന്ന് കരുതുന്ന ആരോ ഇതിനു പിന്നാല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments