Webdunia - Bharat's app for daily news and videos

Install App

പിസിയുടെ മുഖത്ത് സ്ത്രീകളുടെ തുപ്പല്‍! പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബുവും ദീപാ നിശാന്തും

പിസിയെ വിമര്‍ശിച്ച് പ്രമുഖര്‍

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:53 IST)
കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയെ നിരന്തരമായി അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബുവും എഴുത്തുകാരി ദീപാ നിശാന്തും. 
 
പിസി ജോര്‍ജിന്റെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ദീപാ നിശാന്തിന്റെ വിമര്‍ശനം. പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയും ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ‘ഇരയായ പെണ്‍കുട്ടികള്‍ക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത്. 
 
ആഹ്ളാദം നിറഞ്ഞ ഒരു ലോകത്തു നിന്ന് അവളെ ആട്ടിയകറ്റാന്‍ ശ്രമിച്ചവരുടെ അഹന്തയ്ക്ക് ഏറ്റ ഒരു പ്രഹരം തന്നെയായിരുന്നു അത്. തലയോടു കൊണ്ട് പേപ്പര്‍ വെയിറ്റുണ്ടാക്കി രസിക്കുന്ന ഹിറ്റ്ലറിന്റെ മനോവൈകൃതമാണ് ചില ആളുകള്‍ക്ക്. നിങ്ങള്‍ അത്തരത്തിൽ രസിക്കൂ എന്നും ദീപ പറയുന്നു. പക്ഷേ ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം. ഉണങ്ങാതെ പറ്റിപ്പിടിച്ചു കിടപ്പുണ്ടാകും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങൾ നീട്ടിത്തുപ്പിയ കഫക്കട്ടകള്‍‘ - ദീപാ നിശാന്ത് പറയുന്നു. 
 
യുവസംവിധായകൻ ആഷിഖ് അബുവും പിസി ജോർജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ് എന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിർലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. കാത്തിരിക്കുക തന്നെ എന്നാണ് ആഷികിന്റെ പോസ്റ്റ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments