Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുന്നത്: സലിം കുമാര്‍

തിരുവനന്തപുരം മറ്റൊരു കണ്ണൂരായി മാറുന്നോ?

ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുന്നത്: സലിം കുമാര്‍
, ചൊവ്വ, 15 ഓഗസ്റ്റ് 2017 (10:50 IST)
ഒരു മനുഷ്യന്റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുതലുള്ളതെന്ന് നടന്‍ സലിം കുമാര്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സലിം കുമാറിന്റെ പുസ്തകം ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ് നടന്‍ ഇന്ദ്രന്‍സിന് നല്‍കി പ്രകാശനം ചെയ്തു.
 
തിരുവനന്തപുരം ഒരു തെക്കന്‍ കണ്ണൂരായി മാറി കഴിഞ്ഞുവെന്നും കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് നടക്കുന്നതെന്നും സലിം‌കുമാര്‍ വ്യക്തമാക്കി. പലതവണ സോഷ്യല്‍ മീഡിയ തന്നെ കൊന്നിട്ടും താന്‍ ചിരിച്ചു കൊണ്ട് അതിനെ നേരിട്ടതിനാലാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
തിരുവനന്തപുരത്ത് നടന്ന’ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ സലിം കുമാര്‍ ഫലിതങ്ങള്‍’ എന്ന തന്റെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയതയില്‍ വെളളം ചേര്‍ക്കാനുളള ശ്രമങ്ങള്‍ എന്തുവിലകൊടുത്തും തടയും; രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നത് ആശങ്കയോടെ കാണണം: മുഖ്യമന്ത്രി