പുതിയ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജി !
റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ ജഡ്ജി !
പുതിയ റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ വീട്ടമ്മയായ അന്നമ്മ ശരിക്കും ഞെട്ടി. അടുക്കളെ ഭരണവുമായി നടന്ന അന്നമ്മ ഒരു സുപ്രഭാതത്തില്‍ ജഡ്ജിയായി മാറി. സ്വപനത്തില്‍ പോലും വിജാരിക്കാത്ത കാര്യമാണിത്. കോടതി വരാന്തയില്‍ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത അന്നമ്മയാണ് ജെഡ്ജിയായിരിക്കുന്നത്.
ഇരിട്ടി താലൂക്കിലെ എടപ്പുഴയില്‍ അനുവധിച്ച പുതിയ റേഷന്‍ കാര്‍ഡിലാണ് അധികൃതര്‍ വീട്ടമ്മയെ ജഡ്ജിയാക്കിയത്. ഒരു തെറ്റല്ല റേഷന്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും തെറ്റാണ്. വീട്ടുപേര് തെറ്റിച്ച് നല്കി, ഇത് കൂടാതെ ഭര്‍ത്താവ് എംഎം ഇമ്മാനുവലിന്റെ വയസായി 62 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.