പെരുമ്പാവൂരില്‍ വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ചു, ബാത്റൂം കത്തിനശിച്ചു
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവേ വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ചു!
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവേ വാഷിംഗ് മെഷീന് പൊട്ടിത്തെറിച്ചു. പെരുമ്പാവൂരിലെ ഒരു വീട്ടിലാണ് സംഭവം. വീടിന്റെ മുകള്‍നിലയിലെ ബാത്റൂമിലാണ് വാഷിംഗ് മെഷീന് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ബാത്റൂമിന്റെ ടൈലുകളും ഉപകരണങ്ങളുമെല്ലാം കത്തിനശിച്ചു.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ നിന്ന് പുക ഉയരുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വീട്ടുകാര്‍ ഉടന്‍ വൈദ്യുതിബന്ധം വിഛേദിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
ഈ വീട് പുതിയതായി നിര്‍മ്മിച്ചതാണ്. പ്രമുഖ കമ്പനിയുടേതാണ് വാഷിംഗ് മെഷീന്.