Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോപ്പുലര്‍ ഫ്രെണ്ടുമായി ഐക്യമില്ല: ചെന്നിത്തല

പോപ്പുലര്‍ ഫ്രെണ്ടുമായി ഐക്യമില്ല: ചെന്നിത്തല
കൊച്ചി , ശനി, 4 ഏപ്രില്‍ 2009 (10:04 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രെണ്ടുമായി യാതൊരു ഐക്യവുമില്ലെന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്.

മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടുളള വിരോധം കൊണ്ടാണ്‌ പോപ്പുലര്‍ ഫ്രണ്ട് യു ഡി എഫിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌. യു ഡി എഫിന്‌ പിന്തുണ പ്രഖ്യാപിച്ചെങ്കിലും പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ഐക്യവുമില്ല. അവരുമായി വേദി പങ്കിടുന്ന പ്രശ്നമുദിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 18 മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്നും, എറണാകുളത്തും തിരുവനന്തപുരത്തും യു ഡി എഫിന് എതിരാ‍യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നും വെള്ളിയാഴ്‌ച പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞിരുന്നു.

സി പി എമ്മിനെ തോല്പിക്കുക എന്നതാണ് അന്തിമ ലക്‌ഷ്യമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പിന്തുണ പ്രഖ്യാപിച്ചത് യു ഡി എഫിനുള്ളില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അതിന് മറുപടിയെന്നോണമാണ് ചെന്നിത്തലയുടെ ഈ വിശദീകരണം.

Share this Story:

Follow Webdunia malayalam