Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കി പീഡിപ്പിച്ചു, കൂട്ടുകാരിയേയും പീഡിപ്പിച്ചു; യുവാവ് പിടിയിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കി പീഡിപ്പിച്ചയാൾ പിടിയിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കി പീഡിപ്പിച്ചു, കൂട്ടുകാരിയേയും പീഡിപ്പിച്ചു; യുവാവ് പിടിയിൽ
, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (09:16 IST)
വിവാഹ വീട്ടിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത അഭിനോഷ് എന്ന ഇരുപത്തിരണ്ട് കാരനെ പോലീസ് അറസ്റ് ചെയ്തു. ബത്തേരി പുത്തൻകുന്ന നേർച്ചക്കേണ്ടി സ്വദേശിയാണ് അഭിനോഷ്. 
 
പതിനാറുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ ഇയാൾ ആഡംബര കാർ കാട്ടി വലയിലാക്കി. എന്നാൽ അവിചാരിതമായി ഈ കുട്ടി അബിനോഷിന്റെ മൊബൈലിലെ വീഡിയോ ദൃശ്യങ്ങൾ കണ്ടതാണ്‌ അബിനോഷിനെ പോലീസ് പിടിയിലാകാൻ വഴിയൊരുക്കിയത്. കുട്ടിയുടെ പരിചയക്കാരിയായ കോളേജ് വിദ്യാർത്ഥിനിയും  അഭിനോഷും ചേർന്നുള്ള അരുതാത്ത വീഡിയോ ദൃശ്യം കണ്ട കുട്ടി അബിനോഷിന്റെ തനിനിറം മനസിലാക്കി. എന്നാൽ ഇതിനിടെ അഭിനോഷ് കുട്ടിയേയും ചൂഷണത്തിന് വിധേയനാക്കിയിരുന്നു. 
 
തുടർന്നാണ് കുട്ടിയും കോളേജ് വിദ്യാർത്ഥിനിയും ചേർന്ന് പോലീസിൽ പരാതി നൽകിയത്. പോക്സോ കുറ്റം ചുമത്തി പോലീസ് അബിനോഷിനെ വലയിലാക്കുകയും ചെയ്തു. കോളേജ് വിദ്യാർത്ഥിനിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചതായി കണ്ടെത്തി. ഇത് കൂടാതെ കുട്ടികൾ രണ്ട് പേരും പരാതി നൽകുന്ന സമയത്ത് പ്രതി മറ്റൊരു പെൺകുട്ടിയുമായി കറങ്ങി നടക്കുകയായിരുന്നു. 
 
പരാതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ കണ്ടെത്തിയതായി സൂചനയുണ്ട്. ആഡംബര വാഹനങ്ങളിൽ കറങ്ങി നടക്കുന്ന  ഇയാൾക്ക് സഹായികളായവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിച്ച കേസ്; ദിലീപിനു പങ്കുണ്ടെന്ന് നിർണായക മൊഴി