സന്തോഷ് മാധവനുമായി തന്റെ മകന് ബിനീഷ് കോടിയേരിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കവെ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സന്തോഷ് മാധവന് കേസ് സംബന്ധിച്ച അന്വേഷണം വൈകിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു. തട്ടിപ്പ് നടത്തിയവര്‍ എത്ര ഉന്നതരായാലും പിടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ കൊല്ലാന്‍ നടക്കുന്നവരാണ് യുവമോര്‍ച്ചക്കാരെന്ന് കോടിയേരി ആരോപിച്ചു. വളാഞ്ചേരിയില്‍ സി പി എം കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിനിടെ, സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന ആരോപണത്തിനിടയായ ആലപ്പുഴ ഡി വൈ എസ് പി സാം ക്രിസ്റ്റി ഡാനിയേല്‍ അവധിയില്‍ പ്രവേശിപ്പിച്ചു. ഡി ജി പിയുടെ നിര്‍ദ്ദേശപ്രകാരമാണിത്.