Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബി നിലവറ തുറന്നെന്ന റിപ്പോർട്ട് തെറ്റാവില്ല; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം: കടകംപള്ളി സുരേന്ദ്രന്‍

ബി നിലവറ തുറന്നെന്ന റിപ്പോർട്ട് തെറ്റാവില്ല: കടകംപള്ളി സുരേന്ദ്രന്‍

ബി നിലവറ തുറന്നെന്ന റിപ്പോർട്ട് തെറ്റാവില്ല; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം: കടകംപള്ളി സുരേന്ദ്രന്‍
കോഴിക്കോട് ∙ , ഞായര്‍, 9 ജൂലൈ 2017 (13:00 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബവുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ ബി നിലവറ പലതവണ തുറന്നതാണെന്നാണ് അമിക്കസ് ക്യൂറി  വിനോദ് റായിയുടെ നിലപാട്.  
 
ബി നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത് എന്തു സാഹചര്യത്തിലെന്ന് അറിയില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. 
 
നിലവറ പലതവണ തുറന്നെന്ന വിനോദ് റായിയുടെ റിപ്പോർട്ടിനെ ആരും എതിർത്തിട്ടില്ല. രാജകുടുംബത്തിന്റെ എതിർപ്പിന്റെ കാരണം അറിയില്ല. ആശങ്ക മനസ്സിലാക്കാൻ രാജകുടുംബവുമായി ചർച്ച നടത്തും. സുപ്രീം കോടതിയുടെ നിലപാടു തന്നെയാണു സര്‍ക്കാരിനുമെന്നു കടകംപള്ളി മനോരമ ന്യൂസിനോടു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊഴുപ്പു കുറയ്ക്കാന്‍ എത്തിയ യുവതിയുടെ നഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചു: ഡോക്ടറെ കാത്തിരുന്നത് എട്ടിന്റെ പണി