ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളുവെന്ന് സുരേഷ് ഗോപിക്ക് മനസ്സിലായി: കോടിയേരി

സുരേഷ് ഗോപിക്ക് മറുപടിയുമായി കോടിയേരി

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (08:59 IST)
ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളൂവെന്ന് നടനും എംപിയുമായ സുരേഷ് ഗോപിക്ക് ബോധ്യപ്പെട്ടുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍‍. അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലിനു പിന്നിലെ കാരണം ഇതാണെന്ന് അടിവരയിടുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ഹിന്ദു ഏകോപനവും ഹിന്ദു ഐക്യവുമെന്ന് ആവര്‍ത്തിച്ചു പറയുന്ന ബിജെപിയുടെ എംപിക്ക് ഈ ബോധ്യമുണ്ടായെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി പറയാനുണ്ടോയെന്നും കോടിയേരി ചോദിക്കുന്നു.
 
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് തന്നെന്നും അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും താന്‍ ആഗ്രഹിക്കുന്നതായും തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.
 
ഇതിനു പ്രത്യക്ഷ മറുപടിയുമായി പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. തനിക്ക് ഇനി ഒരു ജന്മമുണ്ടാകുകയാണെങ്കില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നാണ് പിസി പറയുന്നത്. അങ്ങനെയാണ് താന്‍ ജനിക്കുന്നതെങ്കില്‍‍, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന കാര്യം ആളുകളെ  പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ജില്ലകളിലും ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

അടുത്ത ലേഖനം
Show comments