Webdunia - Bharat's app for daily news and videos

Install App

ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹണിപ്രീത് ഹൈക്കോടതിയില്‍

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (08:45 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ് ദല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഗുര്‍മീതിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്നാണ് ഹണിപ്രീത് ജാമ്യം തേടിയത്.
 
അക്രമസംഭവങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ ഹണിപ്രീതിനായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇവര്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു.
 
ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Health Condition Updates: ആരോഗ്യസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു; വി.എസ്.ആശുപത്രിയില്‍ തുടരുന്നു

ട്രംപിന്റെ വാദം പൊളിഞ്ഞു; അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

Kerala Weather Live Updates: ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും; പശ്ചിമേഷ്യയില്‍ സമാധാനം

Donald Trump: ആദ്യം സ്ഥിതി വഷളാക്കി, പിന്നീട് വെടിനിര്‍ത്തല്‍ ആഹ്വാനം; ട്രംപിന്റെ നീക്കം 'പേടി' കാരണം?

അടുത്ത ലേഖനം
Show comments