ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !

കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (10:42 IST)
ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. തോപ്പുംപടിയിലാണ് ഈ സംഭവം നടന്നത്. ഇതില്‍ വെട്ടേറ്റ ഭാര്യ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് കുട്ടികളെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ആഗസ്റ്റ് രണ്ട് ബുധനാഴ്ച പുലർച്ചയോടെയാണ് നഗരത്തെ നടുക്കിയ സംഭവമുണ്ടായത്. കരുംവേലിപ്പടി സ്വദേശിനി ജാൻസിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുകുടാതെ മൂന്നു കുട്ടികളെയും റഫീഖ് മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. 
 
റഫീഖിന്റെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ കുട്ടികൾ രക്ഷപ്പെടാനായി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് ജാൻസി കൊല്ലപ്പെട്ടതറിയുന്നത്. തുടർന്ന് കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ റഫീഖ് തൊട്ടടുത്ത മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ  അയൽവാസികളാണ് ആദ്യം സംഭവമറിയുന്നത്. 
 
തുടര്‍ന്ന് പരിക്കേറ്റ മൂന്ന് കുട്ടികളെയും അവര്‍ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 
< >
 
 
 ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; വെട്ടേറ്റ മൂന്നു കുട്ടികള്‍ ചികിത്സയില്‍ !
< >
< >< >

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments