മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ
പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ
നെയ്യാറ്റിൻകര: പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം സ്വദേശി മാരിമുത്തു എന്ന മുപ്പത്തൊമ്പതുകാരനാണ് പോലീസ് വലയിലായത്.
പുന്നയ്ക്കാട് സ്വദേശിയുടെ മകളാണ് പീഡനത്തിനിരയായ കുട്ടി. കുട്ടിയുടെ മാതാവിനൊപ്പമാണ് മാരിമുത്തു താമസിച്ചിരുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണു പോലീസ് വെളിപ്പെടുത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് കുട്ടിക്ക് കടുത്ത വയറുവേദന ഉണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു മാരിമുത്തുവിനെ പോലീസ് അറസ്റ് ചെയ്തത്.