മഞ്ജുവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചു ? വെളിപ്പെടുത്തലുമായി അബി
താൻ ദിലീപിന്റെ വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്ന് അബി
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ മഞ്ജുവാര്യരെ കല്യാണം കഴിക്കുന്നതിന് മുമ്പ് ദിലീപ് മറ്റൊരു വിവാഹം ചെയ്തുവെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ഇതിനെല്ലാം സാക്ഷി മിമിക്രി താരവും നടനുമായ അബിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ആ വാര്‍ത്തകളെ തള്ളി നടനും മികിക്രി കലാകാരനുമായ അബി രംഗത്തെത്തുകയും ചെയ്തു.
അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് അബി പറയുന്നത്. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് തനിക്ക് കേട്ടുകേള്‍വി മാത്രമാണ്. ഇത്തരമൊരു വിവാഹത്തിന് താന്‍ സാക്ഷിയായിട്ടില്ല. എന്താണ് സത്യമെന്ന് തനിക്ക് അറിയില്ലെന്നും അബി പറയുന്നു. കൂടാതെ വാർത്ത നൽകിയ ചാനലുകളോട് അത് പിൻവലിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘം തന്നെ വിളിച്ചുവരുത്തിയെന്നും മൊഴിയെടുത്തുയെന്നുമെല്ലാമുള്ള വാർത്തകളും അബി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ആർക്കു മുന്നിലും താന്‍ മൊഴി നൽകിയിട്ടില്ലെന്നും അബി വ്യക്തമാക്കി. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനുമുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുവെന്നും ഇതുസംബന്ധിച്ച് അബി അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകിയെന്ന തരത്തിലുമായിരുന്നു പുറത്തു വന്ന വാർത്തകൾ.