Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിന് പിന്നാലെ ലിബര്‍ട്ടി ബഷീറും; രാമലീല പൊളിക്കും !

രാമലീലയ്ക്ക് പിന്തുണയുമായി ലിബര്‍ട്ടി ബഷീര്‍ !

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (15:47 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല റിലീസിങിനായി ഒരുങ്ങുകയാണ്. ചിത്രം റിലീസിങിനെത്തുന്നതിന് മുന്‍പ് തന്നെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് വരുന്നുണ്ട്.  
 
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. മഞ്ജു തന്റെ ഫേസ്ബുക്കിലൂടെയാണ് പിന്തുണയറിയിച്ചത്. ‘രാമലീല പ്രേക്ഷകര്‍ കാണട്ടേ’ എന്നു പറഞ്ഞു കോണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ മഞ്ജുവിന് പിന്നാലെ ലിബര്‍ട്ടി ബഷീറും രാമലീലയ്ക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ്. 
 
രാമലീലയുടെ റിലീസ് തടയാനും സിനിമയെ തകര്‍ക്കാനും മലബാര്‍ മേഖലയില്‍ വന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മലബാറിലെ തിയേറ്റര്‍ ഉടമകളോട് രാമലീല പ്രദര്‍ശിപ്പിക്കരുതെന്ന് ബഷീര്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രചാരണം. ഇതിനുള്ള മറുപടിയായിട്ടാണ് ലിബര്‍ട്ടി ബഷീര്‍ തന്റെ പിന്തുണ ദിലീപിനെ നേരിട്ടറിയിച്ചത്.
 
രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ബഷീര്‍ ഭീഷണി മുഴക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ കള്ളമാണെന്നും അതുകൊണ്ടാണ് താന്‍ പരസ്യമായി പിന്തുണപ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
തന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളില്‍ രാമലീല പ്രദര്‍ശിപ്പിക്കുണ്ടെന്ന് ബഷീര്‍ പറഞ്ഞു.  ഇക്കാര്യം ദിലീപിനോട് നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. ദിലീപിനെ മാത്രമല്ല, അരുണ്‍ ഗോപിയോടും ഇക്കാര്യം ബഷീര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും

റോഡരികില്‍ നിര്‍ത്തിയിട്ട കാരവന്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments