Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു കോടതിയില്‍ എത്തിയാല്‍ പണി കിട്ടുന്നത് ദിലീപിന് ആയിരിക്കില്ല, മഞ്ജുവിന് തന്നെയാകും!

മഞ്ജു കോടതിയില്‍ എത്തിയാല്‍ ദിലീപ് രക്ഷപെടും! പൊലീസ് ഇടഞ്ഞതിന്റെ കാരണമിതാണ്...

മഞ്ജു കോടതിയില്‍ എത്തിയാല്‍ പണി കിട്ടുന്നത് ദിലീപിന് ആയിരിക്കില്ല, മഞ്ജുവിന് തന്നെയാകും!
, വ്യാഴം, 20 ജൂലൈ 2017 (07:52 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടിമാരെ സാക്ഷിയാക്കാന്‍ പൊലീസ് തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഞ്ജു വാര്യര്‍ സാക്ഷിയാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇങ്ങനെയൊരു തീരുമാനമില്ലെന്ന് ആലുവാ റൂറല്‍ എസ്പി എവി ജോര്‍ജ് ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 
നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകുമെന്ന് വര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി എസ്പി രംഗത്തെത്തിയത്. വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
 
എന്നാല്‍, പൊലീസ് പറയുന്നതിനേക്കാള്‍ മറ്റൊരു കാരണവും ഇതിനു പിന്നില്‍ ഉണ്ടെന്നാണ് സൂചനകള്‍. ദിലീപും മഞ്ജുവും വിവാഹമോചിതരാവാന്‍ തയ്യാറായപ്പോള്‍ ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത് ദിലീപ് ആയിരുന്നു. കാവ്യയുമായുള്ള പ്രശ്നമാണ് വിവാഹമോചനത്തിലേക്കുള്ള കാരണമെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ ആദ്യം വിവാഹമോചന ഹര്‍ജി നല്‍കേണ്ടത് മഞ്ജു അല്ലേ എന്നൊരു ചോദ്യവും ഉയരും.
 
ദിലീപിനെതിരെ സാക്ഷി പറയാന്‍ മഞ്ജു തയ്യാറായാല്‍ ഇത്തരം ചോദ്യങ്ങള്‍ അഭിഭാഷകന്‍ ചോദിക്കുമെന്ന് ഉറപ്പാണ്. വിവാ‍ഹമോചന ഹര്‍ജി ആദ്യം സമര്‍പ്പിച്ചത് ദിലീപ് ആണെന്നുള്ളത് വാദത്തിന് ശക്തി നല്‍കുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണ് മഞ്ജു സാക്ഷി പറയില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് ഇക്കാര്യത്തിലും പുലി തന്നെ! അന്തംവിട്ട് കേന്ദ്ര ഏജന്‍സികള്‍