Webdunia - Bharat's app for daily news and videos

Install App

മണിയുടെ മരണം; സിബിഐ അവരെ നേരിൽ കണ്ടു, ലക്ഷ്യം ദിലീപോ?

നടിയുടെ കേസും കലാഭവൻ മണിയുടെ മരണവും തമ്മിൽ എന്ത് ബന്ധം? - സിബിഐ കളത്തിലിറങ്ങി

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (07:59 IST)
സിനിമാ മേഖലയിൽ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു അതുല്യ നടൻ കലാഭവൻ മണി അന്തരിച്ചത്. അപ്രതീക്ഷിതവും ദുരൂഹവുമായിരുന്നു മണിയുടെ മരണം. അതുപോലെതന്നെ കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചതാണ് യുനടിയെ ആക്രമിച്ച കേസും സംഭവത്തിൽ ജനപ്രിയ നടൻ ദിലീപിന്റെ അറസ്റ്റും.
 
മണിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കേരള പൊലീസിനു സാധിക്കാതെ വന്നതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അതോടൊപ്പം, നടിയുടെ കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങി. കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചനകൾ. എന്നാൽ, ഇപ്പോഴിതാ മണിയുടെ കേസുമായി നടിയെ ആക്രമിച്ച കേസിനു ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ.
 
മണിയുടെ മരണവും നടിയെ ആക്രമിച്ച കേസും തമ്മിൽ എന്തുബന്ധമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇത് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര ചില വിവരങ്ങള്‍ സിബിഐ സംഘത്തിന് കൈമാറിയതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിര്‍ണായക തെളിവുകളും ബൈജു കൊട്ടാരക്കര കൈമാറിയിട്ടുണ്ടത്രേ. സിബിഐ ലക്ഷ്യമിടുന്നത് ദിലീപിനെ ആണോയെന്നും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments