Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യദുരന്തം സിറ്റിംഗ് ജഡ്ജി അന്വേഷിക്കും

മദ്യദുരന്തം സിറ്റിംഗ് ജഡ്ജി അന്വേഷിക്കും
തിരുവനന്തപുരം , ബുധന്‍, 8 സെപ്‌റ്റംബര്‍ 2010 (12:36 IST)
മലപ്പുറത്തുണ്ടായ വ്യാജക്കള്ള് ദുരന്തത്തെക്കുറിച്ച് സിറ്റിംഗ്‌ ജഡ്ജി അന്വേഷിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സിറ്റിംഗ് ജഡ്ജിയെ കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ തീരുമാനമായത്. മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അന്വേഷണത്തിന്‌ സിറ്റിംഗ്‌ ജഡ്ജി വേണമെന്ന്‌ ഹൈക്കോടതിയോട്‌ സര്‍ക്കാര്‍ ആവശ്യപ്പെടും. സിറ്റിംഗ്‌ ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ മറ്റ്‌ വഴി തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സിറ്റിംഗ്‌ ജഡ്ജി ഇല്ലെങ്കില്‍ ജില്ലാ ജഡ്ജിയെ കൊണ്ട്‌ അന്വേഷിപ്പിക്കാനാണ്‌ തീരുമാനമെന്നാണ് സൂചന.

മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്കും. കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക്‌ നാല്‌ ലക്ഷം രൂപ വീതവും നല്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

നെല്ലിന്‍റെ സംഭരണവില കൂട്ടാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കിലോയ്ക്ക്‌ ഒരു രൂപ വര്‍ധിപ്പിച്ച്‌ 13 രൂപയാക്കാനാണ്‌ തീരുമാനം. അന്യസംസ്ഥാന ലോട്ടറി നികുതി മുന്‍കൂര്‍ ഈടാക്കാനുള്ള ലോട്ടറി ഓര്‍ഡിനന്‍സിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

രാഷ്ട്രീയ് മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ 60 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ ഹൈസ്കൂളാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ടു ബഞ്ചുകള്‍ തിരുവനന്തപുരത്തും മൂന്നാമത് ബെഞ്ച് എറണാകുളത്തും സ്ഥാപിക്കാന്‍ തീരുമാനിച്ചു.

Share this Story:

Follow Webdunia malayalam