Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം; പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കും: ടിപി രാമകൃഷ്ണന്‍

പുതിയ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി

മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം; പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കും: ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം , ചൊവ്വ, 30 മെയ് 2017 (12:10 IST)
ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനിരോധനം ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ മേഖലകളിലെ ആശങ്ക കൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
 
മദ്യനിരോധനം മൂലം ടൂറിസം മേഖലയില്‍ നിന്നുളള വരുമാനത്തിന് വലിയ തിരിച്ചടിയേറ്റിറ്റുണ്ട്. ഈ ആശങ്കകൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും സര്‍ക്കാറിന്റെ മദ്യനയം മദ്യനിരോധനമല്ല, മറിച്ച് മദ്യവര്‍ജ്ജനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ മദ്യനയത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയമെന്നും മന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിയുടെയും യുവതിയുടെയും യുവതിയുടെ അമ്മയുടെയും മൊഴികള്‍ വ്യത്യസ്തം