മന്ത്രി എം എം മണി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
മന്ത്രി എം എം മണി ആശുപത്രിയില്‍
വൈദ്യുതി മന്ത്രി എം എം മണി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് മണിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് മണിയാശാന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലെ ഐ സി യുവിലേക്ക് മാറ്റി.
മണിയാശാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.