Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണസമയത്ത് ശ്രീനാഥിന്റെ ശരീരത്തിൽ മുറിവുകളും ചതവും; ദുരുഹതയുണ്ടെന്ന് ഭാര്യ ലത

നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ഭാര്യ ലത

മരണസമയത്ത് ശ്രീനാഥിന്റെ ശരീരത്തിൽ മുറിവുകളും ചതവും; ദുരുഹതയുണ്ടെന്ന് ഭാര്യ ലത
തിരുവനന്തപുരം , ശനി, 15 ജൂലൈ 2017 (09:33 IST)
നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ഭാര്യ ലത. മരണ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. അത് എങ്ങനെയാണ് ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. നടന്‍ ശ്രീനാഥിന്റെ മരണത്തില്‍ ആരോപണങ്ങളും സംശയങ്ങളും ഇപ്പോഴും ഉയരുന്നുണ്ട്. എന്നാൽ പ്രത്യേകമായി ആരെയും സംശയിക്കുന്നില്ല. അന്വേഷണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നൽകുമെന്നും ലത പറഞ്ഞു. 
 
 നടന്‍ ശ്രീനാഥിന്റെ മരണത്തെക്കുറിച്ച്  വന്ന  പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ 11 ഇടത്ത് മുറിവുകളും ചതവുകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേതുടര്‍ന്നാണ് സംശയിക്കാൻ കാരണം. 2010 ഏപ്രിൽ 23ന് ആണ് ശ്രീനാഥിനെ കോതമംഗലത്തുള്ള ഹോട്ടൽ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കൈ ഞരമ്പുകൾ ബ്ലേഡുപയോഗിച്ച് മുറിച്ചിരുന്നു. പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു.
 
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന പതിനൊന്നിടങ്ങലെ ചതവുകളെല്ലാം കൈകളിലും കാലുകളിലും പിൻഭാഗത്തുമായാണ്. ഇത് ദുരൂഹതയുണർത്തുന്നതാണെന്ന് ശ്രീനാഥിന്റെ കുടുംബം പറയുന്നത്. ശ്രീനാഥിന്റെ ഫോണും പഴ്സുമടക്കം നഷ്ടമായതും സംശയമുണർത്തി. 2010ൽ തന്നെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നും നടന്‍ ശ്രീനാഥിന്റെ ഭാര്യ ലത പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശത്രുസംഹാര പൂജ കഴിഞ്ഞു, ഇനി പൊന്നുംകുടം ; കാവ്യ ക്ഷേത്രത്തില്‍ കയറിയില്ല