Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി സംഘടന വരുന്നു...

മലയാള സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി സംഘടന

മലയാള സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി സംഘടന വരുന്നു...
കൊച്ചി , വ്യാഴം, 18 മെയ് 2017 (12:53 IST)
മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. 'വുമൺ കളക്ടീവ് ഇൻ സിനിമ' എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്. 
 
സിനിമാ ലോകത്ത് ഇത്തരത്തിൽ വനിതകളുടെ സംഘടന ആദ്യമായാണ് നിലവിൽ വരുന്നത്. സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. സൂപ്പര്‍താരങ്ങള്‍ മുതല്‍  ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്നവരുള്ള മേഖലയാണിത്. ഈ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പതിവാണ്. ഇത് ചർച്ച ചെയ്യാനുള്ള ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനുള്ളില്‍ എല്ലാം വൃത്തിയാക്കിയിരിക്കണം, അല്ലെങ്കില്‍ ഒരുത്തര്‍ക്കും പണിയുണ്ടാകില്ല; ആശുപത്രിയില്‍ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് മന്ത്രി