Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലാഖമാര്‍ക്കൊപ്പം സമര പന്തലില്‍ ലിച്ചിയും!

ഐക്യദാർഢ്യവുമായി നടി അന്ന രാജനും സ്നേഹയും സമര പന്തലില്‍

മാലാഖമാര്‍ക്കൊപ്പം സമര പന്തലില്‍ ലിച്ചിയും!
, ഞായര്‍, 9 ജൂലൈ 2017 (13:53 IST)
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരത്തിന് പല മേഖലയിലും നിന്നും ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിരുന്നു. സമരത്തെ പിന്തുണച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള നഴ്സുമാര്‍ രംഗത്തെത്തിയിരിക്കുന്നതും ശ്രദ്ധേയമാവുകയാണ്. മിനിമം വേതനം നടപ്പാക്കണമെന്ന ആവശ്യമാണ് നഴ്സ്മാര്‍ക്കുള്ളത്.
 
സ്വകാര്യ ആശുപത്രികളിലെ മാനേജ്മെന്റുകളുടെ കണ്ണ് തുറപ്പിക്കാൻ ഭൂമിയിലെ മാലാഖമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി നടി അന്ന രാജനും സ്നേഹയും എത്തി. സിനിമ മേഖലയില്‍ നിന്നുമുള്ള ചുരുക്കം ആളുകള്‍ മാത്രമാണ് നഴ്സുമാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നത്.
 
നടി അന്ന രാജൻ സിനിമയിൽ വരുന്നതിന് മുൻപ് നഴ്‌സായി ജോലി ചെയ്‌തിരുന്നു. അവരിൽ ഒരാൾ ആയതു കൊണ്ട് തന്നെ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ നടിക്ക് നന്നേ അറിയാവുന്നതിനാല്‍ ആണ് അവര്‍ക്ക് പിന്തുണയുമായി താരം എത്തിയത്. 
 
ജോലി സമയം എട്ടുമണിക്കൂറാക്കുക, സംഘടന സ്വാതന്ത്ര്യം അനുവദിക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് നല്‍കുന്ന വേതനത്തിന് തുല്യമായ വേതനം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് നഴ്സുമാര്‍ സമരം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബി നിലവറ തുറന്നെന്ന റിപ്പോർട്ട് തെറ്റാവില്ല; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം: കടകമപള്ളി സുരേന്ദ്രന്‍