Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി; മുഖം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിണറായി വിജയന്‍

മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി; മുഖം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിണറായി വിജയന്‍
, ഞായര്‍, 30 ജൂലൈ 2017 (16:46 IST)
തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക്നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് മുഖ്യമന്ത്രി അറിയിച്ചു. 
 
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്. മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഡിജിപിയുമായി കൂടിക്കാഴ്ച നടന്നത്.  തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. 
 
വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായും സംസ്ഥാന ആർഎസ്എസ് മേധാവിയുമായി സംസാരിച്ചെന്നും, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇവരുടെ സഹകരണം തേടിയതായും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് ഇന്ത്യ, ‘മുസ്ലിം സഹോദരന്’ നിസ്കരിക്കാന്‍ തോക്കേന്തി കാവല്‍ നില്‍ക്കുന്ന സൈനികന്‍