Webdunia - Bharat's app for daily news and videos

Install App

മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഡി ജി പി ജേക്കബ് തോമസ് ഉത്തരവിട്ടു

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (10:54 IST)
മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഡി ജി പി ജേക്കബ് തോമസ് ഉത്തരവിട്ടു. എക്‌സൈസിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടത്തുകയും ചെയ്തുയെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് ബബുവിനെതിരെ ത്വരിത പരിശോധന നടത്തുവാന്‍ വിജിലന്‍സ് ഉത്തരവിട്ടത്. 
 
എക്‌സൈസ് കമ്മീഷണറില്‍ നിന്നും ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ മന്ത്രി തലത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് വ്യാപകമായ അഴിമതികള്‍ അരങ്ങേറിയതെന്ന് ഇവര്‍ ആരോപിച്ചു. അതുകൊണ്ടുതന്നെ ബാബു മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ബാര്‍ ഹോട്ടല്‍ ഇന്‍ഡ്രസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.  
 
എറണാകുളം വിജിലന്‍സ് റേഞ്ചിനാണ് അന്വേഷണ ചുമതല. കെ ബാബുവിനെതിരെയുള്ള കേസ് ഹൈക്കോടതിയില്‍ നിലവിലുളളതിനെ തുടര്‍ന്നും നിയമോപദേശത്തിനു ശേഷവുമാണ് വിജിലന്‍സ് ഡയറക്ടര്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ഈ ഉത്തരവിനെകുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കെ ബാബു വ്യക്തമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

അടുത്ത ലേഖനം
Show comments