Webdunia - Bharat's app for daily news and videos

Install App

മുതിര്‍ന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തണം, അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (16:47 IST)
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. കേരളത്തിലെ മുതിർന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മാത്രം മാറ്റുന്നത് ശരിയല്ല. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മുതിർന്ന മൂന്നു നേതാക്കളും പരാജയപ്പെട്ടുവെന്നും സുധീരന്‍ പറഞ്ഞു.

യോജിച്ചു നില്‍ക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ തോല്‍‌വിയുണ്ടായതെന്നും മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ സതീശന്‍ പറഞ്ഞു.

തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയെന്ന വാര്‍ത്തയാണ് എല്ലായിടത്തു നിന്നും കേള്‍ക്കാന്‍ സാധിച്ചത്. പോസിറ്റീവായ ഒരു വാര്‍ത്തപോലും ഒരിടത്തു നിന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതിലൂടെ ലഭ്യമാകേണ്ടിയിരുന്ന അപൂര്‍വ്വ റേക്കോര്‍ഡാണ് നഷ്‌ടമായത്. രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ അപ്രതീക്ഷിതമായി ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരേ ദിവസം ഏറ്റവും കൂടുതല്‍ സഭാ നടപടികളില്‍ ഇടപെട്ടതിനുള്ള റെക്കോര്‍ഡ് സ്വന്തമാകുമായിരുന്നു. ഒരാഴ്ച മുമ്പ് തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്നു മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

വര്‍ഷങ്ങളായി സ്വാശ്രയ പ്രശ്നം ഉന്നയിച്ച് സംസാരിക്കുന്ന സതീശനെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

അടുത്ത ലേഖനം
Show comments