Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മോഷണ മുതല്‍ കൈമാറാമെന്ന് യുവതി പൊലീസിനെ വിളിച്ചറിയിച്ചു

സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായതോടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച മോഷ്ടാവിന് മനം മാറ്റം. പിറവം പട്ടണത്തിന് നടുവിലുള്ള ബേക്കറിയുടെ കൗണ്ടറില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം യുവതി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്.

പിറവം
പിറവം , വ്യാഴം, 9 ജൂണ്‍ 2016 (20:47 IST)
സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായതോടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച മോഷ്ടാവിന് മനം മാറ്റം. പിറവം പട്ടണത്തിന് നടുവിലുള്ള ബേക്കറിയുടെ കൗണ്ടറില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം യുവതി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്. മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് ഫോണ്‍ കൈമാറാന്‍ യുവതി സന്നദ്ധത അറിയിച്ചത്. 
 
പിറവത്തിന് സമീപത്തുള്ള പ്രദേശമായ വൈക്കത്തത്തെിയാല്‍ ഫോണ്‍ കൈമാറാമെന്നാണ് യുവതി മോഷ്ടിച്ച ഫോണില്‍നിന്നും വിളിച്ചറിയിച്ചിരിക്കുന്നതെന്ന് പിറവം പൊലീസ് പറഞ്ഞു.
പിറവം പടിഞ്ഞാറ്റെ വീട്ടില്‍ രമേശന്റെ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. സാധനങ്ങള്‍ വാങ്ങുന്നതിടെ കൗണ്ടറിന് സമീപംവെച്ച ഫോണ്‍ യുവതി മോഷ്ടിക്കുകയായിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറ്റവാളികള്‍ ജാഗ്രതൈ! വരുന്നു ‘ഓപറേഷന്‍ ഇടിമിന്നല്‍’