യാത്ര വിമാനത്തില്‍ മാത്രം, താമസമോ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍; എന്നാല്‍ ഈ കള്ളന് പറ്റിയതോ ?
ഈ കള്ളന്‍ ഒരു സംഭവമാണ്...പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ലക്ഷ്യം; എന്നാല്‍ മുബൈയില്‍ ഇയാള്‍ കോടീശ്വരന്‍ !
യാത്ര വിമാനത്തില്‍ താമസമോ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഈ കഥ ഒരു കോടീശ്വരന്റെ അല്ല ഒരു മോഷ്ടാവിന്റെയാണ്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മുംബൈക്കാരനെയാണ് കഴിഞ്ഞദിവസം നെടുമ്പാശേരി പൊലീസ് പിടികൂടിയത്. മുംബൈയിലെ അന്ധേരി സ്വദേശി ഖമറുദ്ദീന്‍ ശൈഖ് ആണ് പിടിയിലായത്.
വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വെയ്ക്കുന്ന ഈ കള്ളന്‍ നെടുമ്പാശേരി ലോട്ടസ് 8 ഹോട്ടലില്‍ താമസിച്ചിരുന്ന തൊടുപുഴ സ്വദേശിയുടെ മൂന്നര ലക്ഷം കവര്‍ന്ന കേസിലാണ് ഖമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ അറസ്റ്റിന് പിന്നെലെയാണ് പൊലീസിന് മനസിലായത് പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന എല്ലാ മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളുടെ കൈകളുണ്ടെന്ന്.
മോഷണം നടത്തിയ ശേഷം പിന്നീട് ആ ഹോട്ടല്‍ വിട്ട് ഇയാള്‍ മുംബൈക്ക് തിരിച്ച് പോകും. കേസ് വിഷയമാകില്ലെന്ന് തോന്നിയാല്‍ വീണ്ടും കൊച്ചയിലെത്തും ഇതാണ് ഇയാളുടെ പതിവ്. മോഷണം നടന്ന മൂന്ന് ഹോട്ടലുകലും സംഭവ ദിവസം ഇയാളുണ്ടായിരുന്നുവെന്ന് പൊലീസിന് ബോധ്യമായി. കൊച്ചിയില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ ബെംഗളൂരു, മംഗലാപുരം, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിനോദ സഞ്ചാരികളെ പരിചയപ്പെട്ട് ഹോട്ടലുകാര്‍ക്ക് സംശയം തോന്നാത്ത രീതിയിലാണ് ഇയാള്‍ ഹോട്ടലുകളില്‍ എത്തുന്നത്. പണം കൈവശമായാല്‍ പിന്നെ ആ സ്ഥലത്ത് നില്‍ക്കില്ല. ഉടന്‍ മുംബൈയിലേക്ക് തിരിക്കും.മോഷണം ചെയ്ത് കിട്ടിയ പണം കൊണ്ട് സമ്പന്നനായ വ്യക്തിയാണ് ഖമറുദ്ദീന്‍. മുംബൈ നഗരത്തില്‍ രണ്ട് ആഡംബര ഫ്‌ളാറ്റുകളുണ്ട് ഇയാള്‍ക്ക്. അവിടെ സഹകരണ സൊസൈറ്റിയുടെ അധ്യക്ഷനുമാണ്.