യുഡിഎഫിന്റെ മുഖ്യപ്രചാരക സരിത - കോടിയേരി
കണ്ണൂര്‍ , ശനി, 22 മാര്‍ച്ച് 2014 (13:07 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ മുഖ്യപ്രചാരക സരിത എസ് നായര്‍ ആണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ ഇപ്പോള്‍ എവിടെയും കാണാനില്ല. സരിത ആണ് യു ഡി എഫിന് വേണ്ടി 20 മണ്ഡലങ്ങളിലും പ്രചരണം നടത്തുന്നത്. അതിന്റെ ഫലം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങള്‍ നല്‍കുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
Follow Webdunia malayalam