Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതാരങ്ങളെ ഒഴിവാക്കി മുതിര്‍ന്ന താരങ്ങള്‍ യോഗം ചേരുന്നു, മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുന്നു, സിദ്ദിക്കിനെ വിളിച്ചുവരുത്തി - നടക്കുന്നതെന്ത്?

യുവതാരങ്ങളെ ഒഴിവാക്കി മുതിര്‍ന്ന താരങ്ങള്‍ യോഗം ചേരുന്നു, മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുന്നു, സിദ്ദിക്കിനെ വിളിച്ചുവരുത്തി - നടക്കുന്നതെന്ത്?
കൊച്ചി , ചൊവ്വ, 11 ജൂലൈ 2017 (17:26 IST)
മലയാള സിനിമാലോകത്തിന്‍റെയും കേരള ജനതയുടെയും മുഴുവന്‍ കണ്ണുകളും കൊച്ചി പനമ്പള്ളിനഗറിലുള്ള നടന്‍ മമ്മൂട്ടിയുടെ വസതിയിലേക്കാണ്. അവിടെ യുവതാരങ്ങളെ ഒഴിവാക്കി മുതിര്‍ന്ന താരങ്ങള്‍ യോഗം ചേരുകയാണ്.
 
‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ് പൃഥ്വിരാജ്, രമ്യ നമ്പീശന്‍, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങള്‍ മടങ്ങിപ്പോയതിന് ശേഷമാണ് മുതിര്‍ന്ന താരങ്ങള്‍ ഇപ്പോള്‍ യോഗം ചേരുന്നത്. എന്താണ് ഈ യോഗം ചേരലിന്‍റെ കാരണം എന്ന് വ്യക്തമല്ല.
 
മമ്മൂട്ടിയും മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നു. നടന്‍ സിദ്ദിക്കിനെ ഈ യോഗത്തിലേക്ക് വിളിച്ചുവരുത്തി. നടന്‍ ദേവനും ഇടവേളബാബുവും നിര്‍മ്മാതാക്കളായ രജപുത്ര രഞ്ജിത്തും സുരേഷ്കുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവതാരങ്ങളെ ഒഴിവാക്കി പ്രമുഖര്‍ യോഗം ചേരുന്നത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 
 
അതേസമയം, താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്നസെന്‍റ് ഒഴിയുമെന്ന് ഉറപ്പായി. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച തീരുമാനമെത്തും. ബാലചന്ദ്രമേനോന്‍, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍ തുടങ്ങിയവരില്‍ ആരെങ്കിലും പ്രസിഡന്‍റായേക്കുമെന്നാണ് സൂചന.
 
യുവതാരങ്ങളുടെ പിന്തുണ കുഞ്ചാക്കോ ബോബനാണ്. എല്ലാവര്‍ക്കും സമ്മതനാണെന്നതും ചാക്കോച്ചന് ഗുണം ചെയ്യും. എന്നാല്‍ സീനിയര്‍ താരങ്ങളില്‍ ആരെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം ശക്തമായാല്‍ ബാലചന്ദ്രമേനോന്‍ പ്രസിഡന്‍റാകാനാണ് സാധ്യത. നിലവില്‍ വൈസ് പ്രസിഡന്‍റായ മോഹന്‍ലാല്‍ പ്രസിഡന്‍റാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. 
 
താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് ദിലീപിന് പുറത്തേക്കുള്ള വഴി തെളിച്ചത് മോഹന്‍ലാലിന്‍റെ കര്‍ശന നിലപാടാണ്. ദിലീപിനെ പുറത്താക്കണമെന്ന നിലപാടില്‍ മോഹന്‍ലാലും പൃഥ്വിരാജും ഉറച്ചുനിന്നപ്പോള്‍ മറ്റ് താരങ്ങളും ഈ നിലപാടിനെ പിന്തുണച്ചു. മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ ഭൂരിപക്ഷം താരങ്ങളും രംഗത്തെത്തിയതോടെ അമ്മ ‘മകനെ’ കൈവിടുകയായിരുന്നു.
 
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും കൂടാതെ രമ്യാ നമ്പീശനും ആസിഫ് അലിയും ദിലീപിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. പുറത്താക്കല്‍ അല്ലാതെ മറ്റൊരു തീരുമാനം ഉണ്ടായാല്‍ സംഘടന വിട്ടുപുറത്തുവരാന്‍ പൃഥ്വിരാജ് ആലോചിച്ചു. ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഇടതുഭാഗത്ത് മോഹന്‍ലാലും വലതുഭാഗത്ത് പൃഥ്വിരാജും നിന്നു.
 
അതേസമയം, ലിബര്‍ട്ടി ബഷീറിന്‍റെ എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ത്ത് ദിലീപ് രൂപം കൊടുത്ത വിതരണക്കാരുടെ കൂട്ടായ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി. നിര്‍മ്മാതാവിന്‍റെ ആന്‍റണി പെരുമ്പാവൂരിന്‍റെ നീക്കങ്ങളാണ് ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ ഓഫ് കേരളയില്‍ നിന്ന് ദിലീപ് പെട്ടെന്ന് പുറത്താകാനുള്ള കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേസില്‍ കാവ്യയ്ക്കെതിരെ നാല് തെളിവുകള്‍?