മുപ്പത്തിയെട്ടുകാരിക്ക് പ്രേതബാധ ഒഴിപ്പിക്കാനന് വന്ന പൂജാരി ചെയ്തത് ഇന്ന് നവമധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. യുവതിയെ ദേഹോപദ്രവം ഏല്പിച്ച പൂജാരി ഓടനാവട്ടം മണികണ്ഠേശ്വരം വടക്കേക്കര വീട്ടില്‍ ആദിഷ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 11ന് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ആവണീശ്വരം സ്വദേശിനിയായ 38 വയസുകാരിയെയാണ് പ്രതി ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത്. രണ്ടു വര്‍ഷത്തോളമായി പ്രതി ഇതേ കോവിലില്‍ ജോലി ചെയ്യുകയായിരുന്നു.