Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശത്തു ജോലി ചെയ്യുകയാണെന്നു പറഞ്ഞ യുവാവിനെ എറണാകുളത്തു നിന്ന് പൊലീസ് കണ്ടെത്തി

കഴിഞ്ഞ മാസം ഒന്നിനാണു തനിക്ക് ന്യൂസിലന്‍ഡില്‍ ജോലി ലഭിച്ചതായി യുവാവ് വീട്ടുകാരേയും നാട്ടുകാരേയും അറിയിച്ച് നാടുവിട്ടത്

വിദേശത്തു ജോലി ചെയ്യുകയാണെന്നു പറഞ്ഞ യുവാവിനെ എറണാകുളത്തു നിന്ന് പൊലീസ് കണ്ടെത്തി

രേണുക വേണു

, ശനി, 31 ഓഗസ്റ്റ് 2024 (11:32 IST)
വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം കാണാതായ യുവാവിനെ എറണാകുളത്തു നിന്ന് പൊലീസ് കണ്ടെത്തി. 27 കാരനായ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിയെയാണ് എറണാകുളത്തു നിന്ന് നെടുങ്കണ്ടം പൊലീസ് കണ്ടെത്തിയത്. ഇയാള്‍ എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. 
 
കഴിഞ്ഞ മാസം ഒന്നിനാണു തനിക്ക് ന്യൂസിലന്‍ഡില്‍ ജോലി ലഭിച്ചതായി യുവാവ് വീട്ടുകാരേയും നാട്ടുകാരേയും അറിയിച്ച് നാടുവിട്ടത്. വീട്ടുകാര്‍ ചേര്‍ന്നാണ് യുവാവിനെ ന്യൂസിലന്‍ഡില്‍ പോകാന്‍ വിമാനത്താവളത്തില്‍ എത്തിച്ചതും. അതിനുശേഷം വിദേശത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്കു അയച്ചു കൊടുത്തിരുന്നു. ദിവസവും വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാളെ കുറിച്ച് വിവരമൊന്നും ലഭിക്കാതെയായി. 
 
വീട്ടുകാര്‍ യുവാവിന്റെ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് ഇയാള്‍ എറണാകുളത്ത് ഉള്ള വിവരം അറിയുന്നത്. ഉടന്‍ തന്നെ നെടുങ്കണ്ടം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ചുരം കയറാം; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു