Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാവിന്റെ മരണം: മാതാവും അനുജനും അറസ്റ്റിൽ

യുവാവിന്റെ കൊലപാതകം: മാതാവും അനുജനും അറസ്റ്റിൽ

യുവാവിന്റെ മരണം: മാതാവും അനുജനും അറസ്റ്റിൽ
, തിങ്കള്‍, 5 ജൂണ്‍ 2017 (18:15 IST)
യുവാവിന്റെ കൊലപാതകത്തോട് അനുബന്ധിച്ച് യുവാവിന്റെ മാതാവും അനുജനും പോലീസ് പിടിയിലായി. ഇവർക്ക് കൂട്ടുനിന്ന പിതാവ് ഒളിവിലാണിപ്പോൾ. പാറശാല മൂര്യാങ്കര കൊടവിളാകം ശ്രീനിവാസിൽ സന്തോഷ് എന്ന ഇരുപത്തഞ്ചു കാരൻ തലയ്ക്കടിയേറ്റുമരിച്ച കേസിലാണ് മാതാവും അനുജനും അറസ്റ്റിലായത്.
 
പിതാവ്  ഓട്ടോ ഡ്രൈവറായ ശ്രീധരനെ സവാരി വിളിക്കാനായി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കണ്ണൻ എന്നയാൾ വീട്ടിൽ വന്നപ്പോഴാണ് സന്തോഷിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ സന്തോഷിന്റെ മാതാവ് സരസ്വതിയും പിതാവ് ശ്രീധരനും സഹോദരൻ സജിൻ എന്നിവർ രക്ഷപ്പെട്ടിരുന്നു. പിന്നീട് സരസ്വതി പോലീസിൽ കീഴടങ്ങുകയായിരുന്നു. 
 
ജോലിയൊന്നും ചെയ്യാതെ ചെറുപ്പം മുതലേ മദ്യത്തിനും കഞ്ചാവിനും അടിമയായ സന്തോഷ് പണം നൽകിയില്ലെങ്കിൽ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇതിൽ സഹികെട്ട മാതാപിതാക്കൾ ഒടുവിൽ മകനെ കൊല്ലാൻ ഒരുങ്ങുകയായിരുന്നു. സന്തോഷിനെ പന്നിയിറച്ചിയിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചെങ്കിലും നേടാനില്ല. പിന്നീട് മണ്ണെണ്ണ ദേഹത്തോഴിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
 
ജൂൺ ഒന്നിന് രാത്രി മദ്യപിച്ചെത്തിയ സന്തോഷ് മാതാപിതാക്കളെ ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. സഹോദരിയെയും ഭർത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി ഉറങ്ങാൻ കിടന്ന സന്തോഷിന്റെ മുഖത്ത് മാതാവ് സരസ്വതി ആസിഡ് ഒഴിക്കുകയും തുടർന്ന് പിതാവ് ശ്രീധരൻ കമ്പിപ്പാര കൊണ്ട് അടിച്ചു കൊള്ളുകയുമായിരുന്നു. 
 
എന്നാൽ മൃതദേഹം കുഴിച്ചിടാനുള്ള സമയം കിട്ടുന്നതിന് മുമ്പ് കണ്ണൻ എത്തിയതോടെ സംഭവം വെളിച്ചത്തായി. പാറശാല സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഊര്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഫ് വിവാദം ഗുണമായത് കോഴിക്കച്ചവടക്കാര്‍ക്ക്; ചിക്കന് വില കുതിച്ചുകയറുന്നു!