രാഖിയെ കണ്ടിരുന്നു, ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു; കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ

Webdunia
വ്യാഴം, 25 ജൂലൈ 2019 (18:57 IST)
ആമ്പൂരിനെ ഞെട്ടലിലാക്കിയ രാഖി കൊലക്കേസിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ. ലഡാക്കിലെ സൈനിക താവളത്തിലാണ് ഇപ്പോഴുള്ളതെന്നും ലീവെടുത്ത് നാട്ടിൽ വന്ന് പൊലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്നും അഖിൽ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 
 
സംഭവദിവസം രാഖിയെ കണ്ടിരുന്നു. കാറിൽ കയറ്റിയ ശേഷം ധനുവച്ചപുരത്തു ഇറക്കി. പ്രണയബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ രാഖി അതിനു തയ്യാറായില്ലെന്നും അഖിൽ പറഞ്ഞു. അതേസമയം, അഖിലും സഹോദരൻ രാഹുലും ചേർന്ന് രാഖിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സുഹൃത്തും അയൽ‌വാസിയുമായ ആദർശ് പൊലീസിനു മൊഴി നൽകി കഴിഞ്ഞു. 
 
രാഖിയെ കഴുത്തു ഞെരിച്ചു കൊന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments